Connect with us

Kerala

ലോക കേരള സഭ: രാഹുലിന്റെ കത്തിലെ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി വളച്ചൊടിച്ചുവെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി അയച്ച സന്ദേശത്തിലെ പരാമര്‍ശങ്ങളെ വളച്ചൊടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസി മലയാളികള്‍ നല്‍കിയ സംഭാവനകളെ കുറിച്ചാണ് കത്തില്‍ പറയുന്നത്. അത് വിവാദമാക്കിയത് ശരിയായ നടപടിയല്ല. രാഹുല്‍ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്.

ലോക കേരള സഭ ബഹിഷ്‌കരിക്കാന്‍ സംസ്ഥാന തലത്തിലാണ് തീരുമാനമെടുത്തത്. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ കേന്ദ്ര ഘടകത്തെയോ നേതൃത്വത്തെയോ അറിയിക്കണമെന്നില്ല. യു ഡി എഫ് പ്രതിനിധികളാരും സമ്മേളനത്തിനെത്താത്തത് മുന്നണി ഒറ്റക്കെട്ടായാണ് ബഹിഷ്‌കരണ തീരുമാനമെടുത്തത് എന്നതിന് തെളിവാണ്. വന്‍ ധൂര്‍ത്താണ് ലോക കേരള സഭയുടെ പേരില്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.