തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Posted on: January 2, 2020 10:53 am | Last updated: January 2, 2020 at 10:54 am

തൃശൂര്‍ | ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടുമായി പ്രവര്‍ത്തിക്കുന്ന ചിത്രയെ ആണ് ഭര്‍ത്താവ് മോഹനന്‍ കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ പിടികൂടാന്‍ തിരച്ചില്‍ നടന്നുവരികയാണ്.

മോഹനനും ചിത്രയും തമ്മില്‍ പതിവായി തര്‍ക്കങ്ങളുണ്ടാവാറുണ്ടെന്നും ഇവരുടെ വിവാഹമോചനക്കേസും നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.