Connect with us

Kerala

ടി പി ചന്ദ്രശേഖരന്‍ സ്മാരകം ഉദ്ഘാടനം ഇന്ന്

Published

|

Last Updated

വടകര | വെട്ടേറ്റ് കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണാര്‍ഥം വടകര ഓര്‍ക്കാട്ടേരിയില്‍ നിര്‍മിച്ച ചന്ദ്രശേഖരന്‍ ഭവന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ആര്‍ എം പി ഐ അഖിലേന്ത്യാ സെക്രട്ടറി മാഗത് റാം പസ്‌ലയാണ് ഉദ്ഘാടകന്‍. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ടി പി അനുസ്മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

ഒന്നരക്കോടി രൂപ ചെലവിട്ടാണ് ചന്ദ്രശേഖരന്‍ ഭവന്‍ നിര്‍മിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിലേക്ക് സി പി എം ഒഴികെയുള്ള പാര്‍ട്ടികളുടെ നേതാക്കളെ ആര്‍ എം പി ക്ഷണിച്ചിട്ടുണ്ട്. 2012 മെയ് നാലിന് രാത്രി ഒമ്പതരയോടെ വടകര വള്ളിക്കാട്ട് വെച്ചാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. 75 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇതില്‍ 12 പേരെ കോടതി ശിക്ഷിച്ചു.

Latest