Connect with us

Gulf

യമനിലെ ഹൂത്തികള്‍ തടവിലിട്ട ആറ് സഊദിക്കാരെ മോചിപ്പിച്ചു

Published

|

Last Updated

റിയാദ് | യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ തടവിലാക്കിയ ആറ് സഊദി തടവുകാരെ മോചിപ്പിച്ചു.
സ്റ്റോക്ക്‌ഹോം കരാറിന്റെ ഭാഗമായി തടവുകാരുടെ മോചനത്തിനായുള്ള അന്താരാഷ്ട്ര റെഡ് ക്രോസ് സമിതിയുടെ ശ്രമമാണ് വിജയം കണ്ടത്.

മോചിതരായവര്‍ ബുധനാഴ്ച യെമനില്‍ നിന്നും സഊദി തലസ്ഥാനമായ റിയാദിലെത്തിയതായി അറബ് സഖ്യ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. പ്രത്യേക വിമാനത്തില്‍ കിംഗ് സല്‍മാന്‍ വ്യോമത്താവളത്തിലിറങ്ങിയ ഇവരെ കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.