Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിടുതല്‍ ഹരജിയില്‍ വിധി നാലിന്

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ കൊച്ചിയിലെ വിചാരണക്കോടതി ജനുവരി നാലിന് വിധി പറയും. ഹരജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. വിടുതല്‍ ഹരജിയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ദിലീപിനെതിരേ മതിയായ തെളിവുകളുണ്ടെന്നും കുറ്റവിമുക്തനാക്കരുതെന്നും ആവശ്യപ്പെട്ട് കോടതിയില്‍ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കി.

ഹരജി കോടതി തള്ളിയാല്‍ ദിലീപിന് വിചാരണ നടപടി നേരിടേണ്ടി വരും. കേസുമായി ബന്ധപ്പെട്ട നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് നേരത്തെ കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതല്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest