Connect with us

National

'സൈന്യം രാഷ്ട്രീയത്തില്‍ നിന്നും അകന്നാണ് നില്‍ക്കുന്നത് ' ;വിവാദങ്ങള്‍ക്ക് മറുപടിയുമായി സംയുക്ത സേനാ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി |ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. നാവികസേനയും, വ്യോമസേനയും കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും സേനകളുടെ ഏകോപനം ശ്രമകരമായ ദൗത്യമാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

രാഷ്ട്രീയത്തില്‍ നിന്നും അകന്നാണ് സൈന്യം പ്രവര്‍ത്തിക്കുന്നത്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരായ രാഷ്ട്രീയ വിവാദങ്ങള്‍ സംബന്ധിച്ച പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ബിപിന്‍ റാവത്ത് ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

Latest