Connect with us

National

ജമ്മുവില്‍ നിയന്ത്രണ രേഖക്ക് സമീപം വെടിവെപ്പ്; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Published

|

Last Updated

ജമ്മു | നിയന്ത്രണ രേഖക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷെറ സെക്ടറിലെ കലാല്‍ പ്രദേശത്ത് നിയന്ത്രണ രേഖയോട് ചേര്‍ന്ന് ഇന്ന് രാവിലെയാണ് വെടിവെപ്പുണ്ടായത്. സൈനിക പരിശോധനക്കിടെയാണ് ആക്രമണം. പാക് അധിനിവേശ കശ്മീരിലെ ഖാരി ത്രയാത്ത് വനമേഖലയില്‍ നിന്ന് നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം തടയുന്നതിനിടെയാണ് വെടിവെപ്പ്.

നൗഷെറ സെക്റ്ററില്‍ നടന്ന സൈനിക നടപടിയില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായും ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായും കരസേന പബ്ലിക് റിലേഷന്‍ ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദ്രര്‍ ആനന്ദ് പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.