Connect with us

National

അയല്‍ രാജ്യം ഭീകരത ഉപകരണമാക്കുന്നു; ആക്രമിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: കരസേന മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി | അയല്‍ രാജ്യം ഭീകരത ഒരു ഉപകരണമായാണ് പ്രയോഗിക്കുന്നതെന്ന് പുതിയ കരസേന മേധാവി ജനറല്‍ മുകുന്ദ് നരാവ്‌നെ . അതിര്‍ത്തിക്ക് അപ്പുറമുള്ള ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും കരസേന മേധാവി പറഞ്ഞു. .

പാക് പിന്തുണയോടെയുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പുതിയ സേനാതന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. പാകിസ്ഥാന്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കാത്തിടത്തോളം ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് അവകാശമുണ്ടെന്നും നരവനെ പറഞ്ഞു.

ൈചനീസ് അതിര്‍ത്തിയിലെ ഏതു സുരക്ഷ വെല്ലുവിളിയും നേരിടാന്‍ തയാറാണ്. ഇതിനായി കരസേനയുടെ പോരാട്ടശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സംഘര്‍ഷങ്ങളും ഭീകരരുടെ ഇടപെടലുകളും കുറഞ്ഞിട്ടുണ്ട്. സംയുക്ത സൈനിക മേധാവിയുടെ നിയമനം മൊത്തം സൈനിക സംവിധാനത്തില്‍തന്നെ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും നരാവ്‌നെ പറഞ്ഞു.

---- facebook comment plugin here -----

Latest