Connect with us

Kerala

ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കം; പ്രതിപക്ഷം ബഹിഷ്‌കരിക്കും

Published

|

Last Updated

തിരുവനന്തപുരം  |ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകിട്ട് അഞ്ചുമണിക്ക് നിശാഗന്ധിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. നാളെ നിയമസഭ മെംമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മൂന്ന് ദിവസം ചേരുന്ന കേരള സഭയില്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും നിയമസഭ സാമാജികരും ഉള്‍പ്പടെ 351 അംഗങ്ങളാണ് പങ്കെടുക്കുക. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 47 രാജ്യങ്ങളിലെ പ്രവാസി മലയാളികളാണ് പങ്കെടുക്കുന്നത്. അതേസമയം, പരിപാടി ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. നിയമസഭയിലെ ശങ്കര നാരാണന്‍ തമ്പി ഹാളിന്റെ നവീകരണം ധൂര്‍ത്തെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം.