Connect with us

Gulf

മധ്യ അക്കാദമിക് അവധി: പ്രതിദിന ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ മധ്യ അക്കാദമിക് അവധി പ്രഖ്യാപിച്ചതോടെ ഇരു ഹറമുകളിലേക്കുമുള്ള ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ മന്ത്രാലയം. തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന പരിഗണിച്ചാണിത്. പുതിയ സര്‍വീസുകള്‍ രാവിലെ എട്ടിന് ആരംഭിച്ച് രാത്രി 11 വരെയാണ് ഉണ്ടാവുക.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നാരംഭിച്ച് റാബിയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴിയാണ് ഇരു ഹറമുകള്‍ക്കിടയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.