Connect with us

National

പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് എന്‍ ഡി എയിലും വിയോജിപ്പ്; പ്രമേയം പാസാക്കി പട്ടാളി മക്കള്‍ കച്ചി

Published

|

Last Updated

ചെന്നൈ | പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട്ടില്‍ എന്‍ ഡി എയില്‍ നിന്നു തന്നെ എതിര്‍പ്പുയരുന്നു. പട്ടാളി മക്കള്‍ കച്ചിയാണ് വിയോജിപ്പുമായി രംഗത്തെത്തിയത്. തമിഴ്നാട്ടില്‍ നിയമം നടപ്പിലാക്കരുതെന്ന ആവശ്യവുമായി പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. മറ്റേതെങ്കിലും രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമല്ല തമിഴ്‌നാട് എന്നതിനാല്‍ ഇവിടെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

നേരത്തെ, നിയമ ഭേദഗതിക്ക് അനുകൂലമായിരുന്ന പട്ടാളി മക്കള്‍ കച്ചി നിയമത്തിനെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് നിലപാടു മാറ്റിയത്.

Latest