Connect with us

National

പ്രിയങ്കയുടെ മുന്നേറ്റം തടയാൻ ആസൂത്രണവുമായി ബി ജെ പി

Published

|

Last Updated

ന്യൂഡൽഹി | ബി ജെ പി സർക്കാർ വിരുദ്ധ മുന്നേറ്റങ്ങൾക്ക് യു പിയിലും ഡൽഹിയിലും ചുക്കാൻ പിടിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പ്രത്യേകം ലക്ഷ്യമിട്ട് പ്രചാരണം നടത്താൻ തയ്യാറെടുത്ത് ബി ജെ പി. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനും ബി ജെ പിക്കുമെതിരെ ശക്തമായ പ്രതികരണങ്ങളാണ് പ്രിയങ്കാ ഗാന്ധി നടത്തിയിരുന്നത്. കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയുള്ള നേതാവാണ് പ്രിയങ്കാ ഗാന്ധിയെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ബി ജെ പി പുതിയ തന്ത്രം ആവിഷ്‌കരിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് പ്രിയങ്കക്കെതിരെ പ്രചാരവേലകൾ ഒരുക്കാൻ ബി ജെ പി ഒരുങ്ങുന്നത്. ഹിന്ദു വിരുദ്ധയാണ് പ്രിയങ്ക ഗാന്ധിയെന്ന ആരോപണം ബി ജെ പി ഇപ്പോൾ തന്നെ ഉന്നയിച്ചിട്ടുണ്ട്.

[irp]

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ കുങ്കുമ കുപ്പായത്തോട് നീതി പുലർത്തിയിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി ലക്‌നോവിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക ഹിന്ദു വിരുദ്ധയാണെന്ന പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. യു പി ഉപമുഖ്യമന്ത്രി ദിനേശ് ശർമ ഉൾപ്പെടെയുള്ളവർ ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലും ബി ജെ പി ഇതേ പ്രചാരണം അഴിച്ചുവിടാൻ തുടങ്ങിയിട്ടുണ്ട്. രാഹുലിനെതിരായി ഉയർന്ന വിമർശനങ്ങളുടെ നല്ല പങ്കിന്റെയും പ്രഭവ കേന്ദ്രം ബി ജെ പി ഐ ടി സെല്ലായിരുന്നു.

Latest