Connect with us

Uae

ലോകത്തിന്റെ നെറുകയിൽ പുതുവർഷം ആഘോഷിക്കാം

Published

|

Last Updated

ദുബൈ | ലോകത്തെ ഏറ്റവും വലിയ അംബരചുംബിയായ ബുർജ് ഖലീഫയുടെ പ്രശസ്തമായ അറ്റ് ദി ടോപ്പിൽ സൗജന്യ പ്രവേശനമൊരുക്കുന്നു. ജനുവരി നാലിന് പത്താം വാർഷികമാഘോഷിക്കുന്നതിന്റെ നിറവിലാണ് സൗജന്യ പ്രവേശനം ഒപ്പം പ്രത്യേക സ്പാ പരിചരണവും ഉച്ച ഭക്ഷണ സത്കാരവും ഒരുക്കിയിട്ടുണ്ട്.

സൗജന്യ പ്രവേശനത്തിനും സത്കാരത്തിനും പ്രവേശനം ലഭിക്കാൻ ചെയ്യേണ്ടതിത്ര മാത്രം. ബുർജ് ഖലീഫയുടെ അരികിൽ നിന്ന് സെൽഫിയെടുത്ത് burjkhaleefaTurns10 എന്ന ആഷ് ടാഗിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യണം. സുഹൃത്തിനെയോ പങ്കാളിയെ ആയാണ് ഒപ്പം കൂട്ടാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ പേരിൽ ടാഗ് ചെയ്യണം.