Connect with us

National

കരസേന മേധാവിയായി ജനറല്‍ മുകുന്ദ് നരാവ്‌നെ ചുമതലയേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി | കരസേനയുടെ പുതിയ മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ ചുമതലയേറ്റു. ജനറല്‍ ബിപിന്‍ റാവത്ത് വിരമിച്ച ഒഴിവിലേക്കാണ് നാരാവ്‌നെയുടെ നിയമനം. സേനയുടെ ഉപമേധാവിയായിരുന്നു. കരസേനയുടെ 28ാമത് തലവനാണ്. കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന കരസേന ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്‌നെ ചുമലത ഏറ്റെടുത്തത്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന 4000 കിലോമീറ്റര്‍ അതിര്‍ത്തിയുടെ സുരക്ഷ കൈകാര്യം ചെയ്തിരുന്ന ഈസ്‌റ്റേണ്‍ കമാന്‍ഡിന്റെ ചുമതലക്കാരനായിരുന്നു നരാവ്‌നെ . ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ മേഖല തുടങ്ങിയ പ്രശ്‌നബാധിത പ്രദേശങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജമ്മുവില്‍ രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ കമാന്‍ഡന്റായും ജോലി നോക്കി. ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന ദൗത്യ സംഘാംഗമായിരുന്നു. മൂന്നുവര്‍ഷം മ്യാന്മര്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest