Connect with us

Kerala

തിരുവല്ല ബധിര വിദ്യാലയത്തില്‍ 39 പേര്‍ക്ക് മഞ്ഞപ്പിത്തം; ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി

Published

|

Last Updated

തിരുവല്ല | തിരുവല്ല സിഎസ്‌ഐ ബധിരവിദ്യാലയത്തിലുണ്ടായ മഞ്ഞപ്പിത്തബാധ സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി .തിരുവല്ല തുകലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ബധിര വിദ്യാലയത്തിലെ 37 കുട്ടികള്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനുമാണ് മഞ്ഞപ്പിത്തം പിടിപെട്ടത്.

ക്രിസ്മസ് അവധിക്ക് സ്‌കൂള്‍ അടച്ചതിനു ശേഷമാണ് മൂന്ന് കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ 34 കുട്ടികള്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതില്‍ ഹോസ്റ്റല്‍ അന്തേവാസികളായ കുട്ടികളും അല്ലാത്തവരും ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നാം ക്ലാസ് മുതല്‍ ഹയര്‍സെക്കണ്ടറി വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്.തുടര്‍ന്ന് സ്‌കൂളിലേക്ക് വെള്ളമെടുക്കുന്ന കിണറിലെ വെള്ളം പരിശോധനയ്ക്കയച്ചു. ഇതില്‍ കോളീഫോം ബാക്ടീരിയയുടെ അളവ് നിയന്ത്രണ വിധേയമായ അളവില്‍ മാത്രമാണ്.സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികള്‍ പിന്നീട് സ്വമേധയാ ചികിത്സ തേടുകയായിരുന്നു.

മഞ്ഞപ്പിത്തം പിടിപെട്ട കുട്ടികള്‍ എല്ലാം തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും ,സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയിലും പങ്കെടുത്തവരാണ്. അതിനാല്‍ ആ സ്ഥലങ്ങളില്‍ നിന്നാണോ രോഗം പിടിപെട്ടതെന്നും ആരോഗ്യ വകുപ്പ് അന്വേഷിക്കും.