യു പിയിലെ പോലീസ് നടപടി മുഖ്യമന്ത്രിയുടെ പ്രതികാരം: പ്രിയങ്ക ഗാന്ധി

Posted on: December 30, 2019 6:33 pm | Last updated: December 31, 2019 at 4:48 pm

ന്യൂഡല്‍ഹി | ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യു പി പോലീസിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന്പ്രിയങ്ക ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തന്റെ സര്‍ക്കാര്‍ പ്രതികാരം ചെയ്യുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനയെ പരാമര്‍ശിച്ചാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.

എന്റെ സുരക്ഷ വലിയ കാര്യമല്ല. സുരക്ഷ ആവശ്യവുമില്ല. നാം സംസാരിക്കുന്നത് സാധാരണക്കാരന്റെ സുരക്ഷയെ കുറിച്ചാണ്. 5,500 ഓളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നിരവധിപേരെ ജയിലില്‍ അടച്ചു. അവരെ മര്‍ദിച്ചു. പോലീസും ഭരണകൂടവും അധാര്‍മിക പ്രവര്‍ത്തികള്‍ തുടരുകയാണ് പ്രിയങ്ക ആരോപിച്ചു.