Connect with us

Gulf

മലയാളി സമാജം 'കേരളോത്സവം 2020' ജനുവരി രണ്ട്, മൂന്ന് തീയതികളില്‍

Published

|

Last Updated

അബൂദബി | മലയാളി സമാജം “കേരളോത്സവം 2020” ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ മുസഫ സമാജം അങ്കണത്തില്‍ നടക്കും. നിരവധി പ്രത്യേകതകളോടെയാണ് ഇത്തവണ കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 71 വാദ്യക്കാര്‍ അണിനിരക്കുന്ന പഞ്ചാരിമേളമാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. യു എ ഇയിലുള്ള ചെണ്ട വാദ്യക്കാര്‍ക്കൊപ്പം നാട്ടില്‍ നിന്നെത്തുന്ന കലാകാരന്മാരും വെള്ളിയാഴ്ച നടക്കുന്ന പഞ്ചാരിമേളത്തില്‍ അണിനിരക്കും.

കേരളത്തിലെ ഗ്രാമീണ രുചികളും കലകളും അടയാളപ്പെടുത്തുന്ന നിരവധി പരിപാടികളാണ് നടക്കുക. 28 ഓളം ഭക്ഷണ സ്റ്റാളുകളില്‍ നാടന്‍ വിഭവങ്ങള്‍ വിളമ്പും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാ മത്സരങ്ങള്‍, ഗാനമേള, മിമിക്‌സ്, ഡാന്‍സ്, റോഡ്‌ഷോ, ലേലം വിളി എന്നിവയെല്ലാം കേരളോത്സവത്തിന്റെ പ്രത്യേകതയായിരിക്കും. പത്ത് ദിര്‍ഹത്തിന്റെ പ്രവേശനക്കൂപ്പണ്‍ നറുക്കിട്ടെടുത്ത് 20 പവന്‍ സ്വര്‍ണമടക്കം 51 ഓളം സമ്മാനങ്ങള്‍ ഭാഗ്യശാലികള്‍ക്ക് വിതരണം ചെയ്യും.

കേരളോത്സവത്തിന്റെ ഉദ്ഘാടനം യു എ ഇ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ നിര്‍വഹിക്കും. കെ എസ് സിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജയരാജന്‍, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ തിരുവത്ര, വൈസ് പ്രസിഡന്റ് സലിം ചിറക്കല്‍, യു എ ഇ എക്‌സ്‌ചേഞ്ച് മീഡിയ ഡയറക്ടര്‍ കെ കെ മൊയ്തീന്‍ കോയ, എല്‍ എല്‍ എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ നിര്‍മ്മല്‍ ചിറയത്ത് പങ്കെടുത്തു.

Latest