Connect with us

Kerala

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം; താഹ ബാഫഖി തങ്ങള്‍ ബി ജെ പിയില്‍ നിന്ന് രാജിവച്ചു

Published

|

Last Updated

കോഴിക്കോട് | പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സയ്യിദ് താഹ ബാഫഖി തങ്ങള്‍ ബി ജെ പിയില്‍ നിന്ന് രാജിവച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരമകനാണ് താഹ ബാഫഖി തങ്ങള്‍. മുസ്‌ലിം ലീഗില്‍ നിന്ന് രാജിവച്ച് 2019 ആഗസ്റ്റിലാണ് അദ്ദേഹം ബി ജെ പിയിലേക്കു പോയത്.

പൂര്‍ണ ഇസ്‌ലാം മത വിശ്വാസിയായ തനിക്ക് ഇതര മതവിഭാഗങ്ങളുമായി നല്ല ബന്ധമാണുള്ളത്. പൗരത്വ നിയമ ഭേദഗതി മുസ്‌ലിം സമുദായത്തില്‍ വലിയ പരിഭ്രാന്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിലും വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍വകക്ഷിയോഗം പോലും വിളിക്കുന്നില്ല. സ്വന്തം സമുദായത്തെ പ്രയാസത്തിലാക്കി പാര്‍ട്ടിയില്‍ നില്‍ക്കാന്‍ താത്പര്യമില്ല. രാജ്യസഭയിലും ലോക്‌സഭയിലും ബില്ല് പാസായി എന്ന് കരുതി ജനവികാരം, പ്രത്യേകിച്ച് ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം കണക്കിലെടുക്കാതിരിക്കുന്നതിനെ അംഗീകരിക്കാനാകില്ല. രാജി തീരുമാനം അറിയിച്ചുകൊണ്ട് താഹ ബാഫഖി തങ്ങള്‍ പറഞ്ഞു.