Connect with us

National

പാക്കിസ്ഥാന്‍ പരാമര്‍ശം: പോലീസുകാരന് എതിരെ നടപടി വേണമെന്ന് കേന്ദ്ര മന്ത്രി നഖ്‌വി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പാക്കിസ്ഥാനിലേക്ക് പോകുവെന്ന് ആക്രേഷിച്ച പോലീസുകാരന് എതിരെ നടപടി വേണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. വീഡിയോയില്‍ കാണുന്നത് പ്രകാരം പോലീസുകാരന്‍ അത്തരം പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണെന്നും നഖ്‌വി വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച മീററ്റില്‍ ജുമുഅ നിസ്‌കാരത്തിന് ശേഷം നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത രണ്ട് പേരോട് മീററ്റ് സിറ്റി പോലീസ് സൂപ്രണ്ട് അഖിലേഷ് നാരായണനാണ് വിവാദ പ്രസ്താവന നടത്തിയത്. പ്രതിഷേധക്കാരോട് പാക്കിസ്ഥാനിക്ക് പോകൂവെന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

ഏത് തലത്തിലുള്ള അക്രമമായാലും, അത് പോലീസോ ജനക്കൂട്ടമോ ആകട്ടെ, അംഗീകരിക്കാനാവില്ലെന്ന് നഖ്‌വി പറഞ്ഞു. ഇത്തരം സംഭവങ്ങളെ ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാക്കാന്‍ കഴിയില്ല. നിരപരാധികളായവര്‍ കഷ്ടപ്പെടാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.