Connect with us

International

ഗുഹയില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിനിടെ അണുബാധയേറ്റ തായ് നാവിക സേനാംഗം മരിച്ചു

Published

|

Last Updated

ബാങ്കോക്ക്  |തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുന്നതിനിടെ അണുബാധയേറ്റ തായ് നേവി സീല്‍ അംഗം മരിച്ചു. പെറ്റി ഓഫീസര്‍ ബയ്‌റൂട്ട് പക്ബരയാണ് മരിച്ചത്. ഗുഹയിലെ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനിടെ രക്തത്തില്‍ അണുബാധയേറ്റ ഇദ്ദേഹം ചികിത്സയിലായിരുന്നു.

2018 ജൂണ്‍ 23നാണ് തായ്‌ലാന്‍ഡിലെ “താം ലുവാങ് നാങ് നോന്‍” എന്ന ഗുഹയിലേക്ക് ഫുട്ബാള്‍ ടീം അംഗങ്ങളായ 12 കുട്ടികളും കോച്ചുമടങ്ങുന്ന സംഘം കയറിയത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയതോടെ ഇവര്‍ ഗുഹയില്‍ അകപ്പെടുകയായിരുന്നു.

ജൂലൈ രണ്ടിനാണ് കുട്ടികളെ ഗുഹയില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീട്, അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ജൂലൈ 10ഓടെയാണ് എല്ലാവരെയും പുറത്തെത്തിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ മുന്‍ തായ്‌ലന്‍ഡ് നേവി ഉദ്യോഗസ്ഥനും മുങ്ങല്‍ വിദഗ്ദ്ധനുമായ സമന്‍ കുനാന്‍ ജൂലൈ ആറിന് മരിച്ചിരുന്നു.