Connect with us

Gulf

മാലിക്ദീനാർ കൾച്ചറൽ ഫോറം "നൂറുൽ ഉലമ സ്മാരക മദ്രസ്സാധ്യാപക അവാർഡ്" പ്രഖ്യാപിച്ചു

Published

|

Last Updated

ദമാം |അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനും കാസര്‍കോട് ദേളി ജാമിഅ സഅദിയ്യ അറബിയ്യ ശില്പിയുമായ മര്‍ഹൂം നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ സ്മരണക്കായി മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം(ജി.സി.സി രാഷ്ട്രങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മ) നല്‍കുന്ന കാസര്‍കോട് ജില്ലാ മാതൃകാ മദ്രസ്സാധ്യാപക അവാര്‍ഡീന് തൃക്കരിപ്പൂര്‍ പി .കെ അബ്ദുല്ല മുസ്ലിയാരെയും ആദംസഖാഫി പള്ളപ്പാടിയെയും തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.

നാല്പത് വര്‍ഷത്തോളമായി മദ്രസ്സാദ്ധ്യാപന രംഗത്ത് നിറഞ്ഞു നില്കുന്ന പി.കെ അബുല്ല മുസ്‌ലിയാര്‍ പ്രസ്ഥാന പ്രതിസന്ധി കാലങ്ങളില്‍ ത്യാഗ പൂണ്ണമായ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയിഞ്ച് രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ച അദ്ദേഹം ഇപ്പോള്‍ വെളുത്ത പൊയ്യ നൂറുല്‍ ഇസ് ലാം മദ്രസയില്‍ അധ്യാപനം നടത്തി വരുന്നു.

ജില്ലയിലെ മദ്രസ്സ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ആദം സഖാഫി ഇപ്പോള്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുത്തിഗെ റെയിഞ്ച് പ്രസിഡന്റാണ്. മുഹിമ്മാത്തുദ്ദീന്‍ മദ്രസ്സയില്‍ 20 വര്‍ഷത്തോളമായി പ്രധാന അദ്ധ്യാപകനായി സേവനം ചെയ്ത് വരുന്നത്. ഡിസംബര്‍ 29 ന് നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

അവാര്‍ഡ് പ്രഖ്യാപന സംഗമം എസ് .വൈ .എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസ്സന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ ലത്തീഫ് സഅദി ഉറുമി അധ്യക്ഷത വഹിച്ചു .സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത്, കാസറഗോഡ് ജില്ലാ പ്രസിഡഡ് സയ്യിദ് ഇബ്രാഹിം ഹൈദ്രോസി തങ്ങള്‍ കല്ലക്കട്ട അവാര്‍ഡ് പ്രഖ്യാപനവും ഐ .സി .എഫ് എ ഇ നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ മുഖ്യ പ്രഭാഷണവും നടത്തി. മദ്രസ്സാ പ്രസ്ഥാനവും മുഅല്ലിം സമൂഹവും എന്ന വിഷയത്തില്‍ സുലൈമാന്‍ കരിവെള്ളൂര്‍ പ്രഭാഷണം നടത്തി.

ദുബൈ കാസര്‍കോട് ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് മുനീര്‍ ബാഖവി തുരുത്തി, മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഭാരവാഹികളായ എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ ( ദുബൈ ), മുഹമ്മദ് പുണ്ടൂര്‍, (സൗദി ), ഇബ്രാഹിം സഖാഫി തുപ്പക്കല്‍ ( ദുബൈ )ഉമ്മര്‍ മാഹിന്‍ (ഷാര്‍ജ ),ഖാലിദ് മായിപ്പാടി ( ദുബൈ ), മുഹമ്മദ് കുഞ്ഞി ഉളുവാര്‍,ലത്തീഫ് പള്ളത്തടുക്ക (ദമാം ) എന്നിവര്‍ നേതൃത്വം നല്‍കി , ജന കണ്‍വീനര്‍ സത്താര്‍ കൊറിക്കാര്‍ (ദമാം ) സ്വാഗതവും ബഷീര്‍ കുമ്പോല്‍(ഷാര്‍ജ ) നന്ദിയും പറഞ്ഞു.

Latest