Connect with us

Kerala

സംസ്ഥാനത്ത് പെട്രോള്‍ , ഡീസല്‍ വിലയില്‍ വര്‍ധനവ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കൂടിയത്. ഡീസലിന് കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ഒരു രൂപ 26 പൈസയാണ് കൂടിയത്. തണുപ്പുകാലമായതിനാല്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതുമാണ് വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം യുഎസ് ചൈന വ്യാപാരതര്‍ക്കവും പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്‍ഷ്വറന്‍സ് കൂട്ടിയതും വില വര്‍ധനവിന് കാരണമാണ്. രാജ്യാന്തര വിപണിയിലും എണ്ണവില കൂടി. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 66.80 ഡോളറും ക്രൂഡിന് ബാരലിന് 61.81 ഡോളറുമാണ് ഇന്നത്തെ നിരക്ക്.

സംസ്ഥാനത്ത് തിരുവനന്തപുരം പെട്രോള്‍78.18 ഡീസല്‍72.34, കൊച്ചി പെട്രോള്‍76.82ഡീസല്‍70.97 ,കോഴിക്കോട് പെട്രോള്‍77.16ഡീസല്‍71.30 എന്നിങ്ങനെയാണ് നിരക്ക്