Connect with us

Kerala

കോയമ്പത്തൂരില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

Published

|

Last Updated

കോയമ്പത്തൂര്‍ |  തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കാര്‍ ടാങ്കര്‍ ലോറിയിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. രമേശ്, അദിഷ, ഋഷികേശ് എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും.

കോയമ്പത്തൂരിലെ ദശീയപാത മധുക്കരയില്‍ ഇന്ന് രാത്രി 10.30 ഓടെയാണ് അപകടം. തൃശൂരില്‍ നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവരാണ് അപടത്തില്‍പ്പെട്ടതെന്നാണ് വിവരം.
മലയാളികള്‍ സഞ്ചരിച്ച കാറിലേക്ക് കേരളത്തിലേക്ക് വരുകയായിരുന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

Latest