Connect with us

Gulf

പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി അബുദാബി

Published

|

Last Updated

അബുദാബി | പുതുവത്സരത്തെ വരവേല്‍ക്കാന്‍ യു എ ഇ തലസ്ഥാനമായ അബുദാബി ഒരുങ്ങി. 2020നെ വരവേല്‍ക്കുന്നതിന് വിപുലമായ പരിപാടികളാണ് സാംസകാരിക വകുപ്പിന്റെ കീഴില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ ബ്രൂണോ മാര്‍സിന്റെ രണ്ട് ദിവസത്തെ സംഗീത കച്ചേരി, അറബി കലാകാരന്മാരുടെ കലാ പ്രകടങ്ങള്‍ എന്നിവ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി അബുദാബി അല്‍ മറിയ ദ്വീപില്‍ അരങ്ങേറും. ലോകമെമ്പാടും അറിയപ്പെടുന്ന മള്‍ട്ടിപ്ലാറ്റിനം ഗായകനും ഗാനരചയിതാവുമായ ബ്രൂണോ മാര്‍സ് സംഗീത കച്ചേരി അവതരിപ്പിക്കും.

മുബാദല അല്‍ മരിയ ദ്വീപില്‍ സംഘടിപ്പിക്കുന്ന സംഗീതകച്ചേരികളില്‍ ഈജിപ്ഷ്യന്‍ സൂപ്പര്‍ സ്റ്റാര്‍ തമര്‍ ഹോസ്‌നി, ലെബനന്‍ സെന്‍സേഷന്‍ നാന്‍സി അജ്രം എന്നിവരുടെ പ്രകടനങ്ങള്‍ അറബി സംഗീത ആരാധകരെ ആനന്ദിപ്പിക്കും. അബുദാബി കോര്‍ണിഷില്‍ അര്‍ദ്ധരാത്രി സ്‌കൈ ടവറുകള്‍ ഉപയോഗിച്ച് നടത്തുന്ന കരിമരുന്ന് പ്രയോഗം 10 മിനിട്ട് നീണ്ടു നില്‍ക്കും.

നഗരത്തില്‍ നടക്കുന്ന പുതുവത്സര ആഘോഷം പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് അബുദാബി സാംസ്‌കാരിക വകുപ്പ് വ്യക്തമാക്കി. പുതുവത്സരം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അബുദാബി അനുയോജ്യ സ്ഥലമായിരിക്കുമെന്ന് അബുദാബി ഡിസിടി ടൂറിസം ആന്‍ഡ് മാര്‍ക്കറ്റിംഗ് ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ഹസ്സന്‍ അല്‍ ഷൈബ പറഞ്ഞു. നഗരത്തിലെ മുശ്രിഫ് മാള്‍, അല്‍ വഹ്ദ മാള്‍, ഖാലിദിയ മാള്‍ എന്നിവിടങ്ങളിലും പുതുവത്സരാഘോഷം ഒരുക്കിയിട്ടുണ്ട്.

Latest