സൂര്യഗ്രഹണം രോഗം മാറ്റുമെന്ന് വിശ്വാസം; വികലാംഗരായ കുട്ടികളെ കഴുത്തറ്റം കുഴിച്ചുമൂടി

Posted on: December 26, 2019 3:48 pm | Last updated: December 26, 2019 at 3:48 pm

കല്‍ബുര്‍ഗി | സൂര്യഗ്രഹണത്തിനിടെ, വികലാംഗരായ കുട്ടികളെ മാതാപിതാക്കള്‍ കഴുത്തറ്റം കുഴിച്ചുമൂടി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികളെ അവരുടെ രോഗം ഭേദമാകുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍ മണലില്‍ കഴുത്തറ്റം കുഴിച്ചുമൂടിയത്. സൂര്യഗ്രഹണം ആരംഭിച്ചത് മുതല്‍ അവസാനിക്കുന്നതുവരെ കുട്ടികളെ ഇങ്ങനെ കുഴിച്ചുമൂടിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂര്യഗ്രഹണ സമയത്ത് മണലില്‍ കുഴിച്ചിടുകയാണെങ്കില്‍ അസുഖം സുഖപ്പെടുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഇത്തരത്തിലുള്ള പല വിശ്വാസങ്ങളും സൂര്യ ഗ്രഹണവുമായി ബന്ധപ്പെട്ട് പല നാടുകളില്‍ പ്രചാരത്തിലുണ്ട്.