സുര്യഗ്രഹണം: സൂക്ഷിക്കേണ്ട കാര്യങ്ങൾ

Posted on: December 26, 2019 1:54 am | Last updated: December 26, 2019 at 2:11 pm

സംസ്ഥാനത്ത് ഇന്ന് വലയസൂര്യഗ്രഹണം ദൃശ്യം ആവുകയാണ്. ഗ്രഹണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിശദമാക്കുന്നു

 • ഒരിക്കലും സൂര്യഗ്രഹണം നഗ്ന നേത്രങ്ങൾ കൊണ്ടു നോക്കരുത്.
 • അൾട്രാവയലറ്റ് രശ്മികൾ ഭാഗികമായി കാഴ്ച നഷ്ടപ്പെടുത്തിയേക്കാം. ഇതിനു ചികിത്സയില്ല.
 • കൂളിംഗ് ഗ്ലാസു കൊണ്ടോ എക്സ് റേ ഫിലിം ഉപയോഗിച്ചോ സൂര്യനെ നോക്കാൻ ശ്രമിക്കരുത്.
 • യാതൊരു കാരണവശാലും ബൈനോക്കുലർ , ടെലിസ്കോപ്പ് , ക്യാമറ എന്നിവയിലൂടെ നേരിട്ട്
 • സൂര്യനെ നോക്കരുത്. ഇവയുടെ ശക്തിയേറിയ ലെൻസുകൾ കൂടുതൽ UV രശ്മികൾ കണ്ണിലേയ്ക്ക് കടത്തി വിടും എന്നോർക്കുക.
 • കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം, ഒരു ത്രില്ലിനു വേണ്ടി നമ്മുടെ കണ്ണു വെട്ടിച്ച് അവർ ഗ്രഹണസമയത്ത് സൂര്യനെ നോക്കാനിടയുണ്ട് .
 • ISO-12312-2 ഗ്രേഡ് ഉള്ള സോളാർ ഫിൽറ്റർ കണ്ണടകൾ ഉണ്ടെങ്കിൽ മാത്രമേ ഗ്രഹണം നേരിട്ട് കാണാൻ പാടുള്ളൂ .
 • നിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ണടകൾ ഉപയോഗിക്കരുത്, അവ വിൽക്കുന്നവർക്ക് നമ്മുടെ കാഴ്ച നഷ്ടപ്പെട്ടാൽ യാതൊരു ബാധ്യതയും ഇല്ല എന്നോർക്കുക.
 • സാധാരണ ഗതിയിൽ സൂര്യൻ തലയ്ക്കു മീതെ എത്തുമ്പോഴാണ് UV രശ്മികൾ തീവ്രമാവുന്നത്.എന്നാൽ ആ സമയത്ത് സ്വാഭാവികമായും ആർക്കും സൂര്യനെ നേരിട്ടു നോക്കാൻ സാധിക്കുകയില്ല. ഇനി അഥവാ ഒന്നു നോക്കിപ്പോയാലും കണ്ണിന്റെ കൃഷ്ണമണി (pupil) ചുരുങ്ങി UV രശ്മികൾ അധികം ഉള്ളിൽ കയറാതെ സംരക്ഷിച്ചു കൊള്ളും.
 • ഗ്രഹണ സമയത്തു ചന്ദ്രൻ മറയുന്നതിനാൽ നമുക്ക് നേരിട്ടു സൂര്യനെ നോക്കാൻ വിഷമം
 • ഉണ്ടാവില്ല. എന്നാൽ, തീവ്രതയോടെ വരുന്ന uy രശ്മികൾ തുറന്ന കൃഷ്ണമണിയിൽ കുടി തടസ്സമില്ലാതെ കടന്ന് കണ്ണുകളിൽ പതിയും എന്നോർക്കുക. അസ്തമയം, ഉദയം ഈ വേളകളിൽ ദൂരം മൂലം പ്രകാശ രശ്മികളുടെ തീവ്രത കുറവായതിനാൽ നമുക്കു സൂര്യനെ സുരക്ഷിതമായി നേരിട്ടു നോക്കാനാവുന്നു.