Connect with us

International

ദമാമിൽ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു

Published

|

Last Updated

ദമാം | സഊദിയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ദമാം നഗരത്തിലെ അൽ അനൂദിലാണ് സംഭവം. ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം തിരഞ്ഞുകൊണ്ടിരിക്കുന്ന പിടികിട്ടാപുള്ളികളാണ് കൊല്ലപ്പെട്ട ഭീകരർ. ഏറ്റുമുട്ടലിൽ ആർക്കും പരിക്കേറ്റിട്ടില്ലന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2015 ൽ പ്രാർഥനക്കിടെ ഷിയാ പള്ളിയുടെ പ്രവേശന കവാടത്തിൽ വെച്ച്  സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്  ചാവേർ ബോംബർ അടക്കം നാല് പേർ കൊല്ലപ്പെട്ട ദമാമിലെ അൽ-അനൂദ്  പരിസരത്താണ് ഓപ്പറേഷൻ നടന്നത്.

Latest