Connect with us

Kerala

പൗരത്വ നിയമത്തിനെതിരായ കൂട്ടായ സമരങ്ങള്‍ തെറ്റല്ല: എം കെ മുനീര്‍

Published

|

Last Updated

കോഴിക്കോട് |  പൗരത്വ നിയമത്തിനെതിരെ ഒരുമിച്ച് സമരം നടത്തുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഒന്നിച്ച് നടത്തിയ സമരം തെറ്റല്ല. ഒറ്റക്കുള്ള സമരങ്ങളും കൂട്ടായ സമരങ്ങളും എല്ലാം വേണം. ഈ വിഷയത്തില്‍ പ്രത്യേക നിയമസഭ മീറ്റിംഗും വിളിച്ചു ചേര്‍ക്കാവുന്നതാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ ആര്‍ സിയും തമ്മില്‍ ബന്ധമില്ലെന്ന് അമിത്ഷാ പറയുന്നത് തെറ്റാണ്. എന്‍ ആര്‍ സിക്ക് വേണ്ടിയാണ് പോപ്പുലേഷന്‍ രജിസ്റ്റര്‍ നടത്തുന്നത്. പോപ്പുലേഷന്‍ രജിസ്റ്ററിന്റെ ഉദ്ദേശം എന്തെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.