Connect with us

Kerala

കൈതമുക്കിലെ മണ്ണ് തിന്നല്‍ വിവാദം; എസ് പി ദീപകിനെ സി പി എം തരംതാഴ്ത്തി

Published

|

Last Updated

തിരുവനന്തപുരം | ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി എസ് പി ദീപക്കിനെതിരെ സിപിഎം നടപടി. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം.ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്ത് കൈതമുക്കില്‍ കുട്ടികള്‍ പട്ടണി മൂലം മണ്ണ് തിന്നെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി.
പരാമര്‍ശം വിവാദമായതിന് പിന്നാലെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ദീപക്കിനെ നീക്കിയിരുന്നു.

കൈതമുക്കില്‍ പട്ടിണി മൂലം അമ്മ നാലു കുട്ടികളെ ശിശുക്ഷേമസമിതക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കുട്ടികള്‍ മണ്ണുതിന്നെന്ന പരാമര്‍ശം ദീപക് നടത്തിയത്. ഇതോടെ സംഭവം വന്‍ വിവാദമാകുകയും സര്‍ക്കാര്‍ വെട്ടിലാകുകയും ചെയ്തു. ആരോഗ്യമേഖലയില്‍ കേരളം വന്‍ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുമ്പോഴുള്ള സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായി.

എന്നാല്‍ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ മണ്ണ് തിന്നേണ്ടിവന്നിട്ടില്ലെന്ന് കണ്ടെത്തി. അമ്മയുടെ പേരില്‍ ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയത് വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് സിപിഎമ്മിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ദീപക് വിശദമായ അന്വേഷണം നടത്തിയില്ലെന്നും വിമര്‍ശമുയര്‍ന്നിരുന്നു.