Connect with us

National

ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച തീരുമാനം നേരത്തെത്തന്നെ സര്‍ക്കാര്‍ എടുത്തിരുന്നു. കരസേന മേധാവി ബിപിന്‍ റാവത്ത് ആയിരിക്കും ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആവുകയെന്നാണ് വിവരം. മൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതലയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനുണ്ടാവുക.

പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫി ഉത്തരവാദിത്തങ്ങളെ കുറിച്ചുള്ള പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് സൂചന. 64 വയസായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായ പരിധി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

Latest