Connect with us

Gulf

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യാമ്പുവില്‍ ഐ സി എഫ് പൗരസഭ

Published

|

Last Updated

“പൗരത്വം ഔദാര്യമല്ല” എന്ന തലക്കെട്ടില്‍ ഐ സി എഫ് യാമ്പു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്തഫ കുന്നത്ത് പ്രസംഗിക്കുന്നു

യാമ്പു | “പൗരത്വം ഔദാര്യമല്ല” എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് യാമ്പു സെന്‍ട്രല്‍ കമ്മിറ്റി പൗരസഭ സംഘടിപ്പിച്ചു. ദേശവ്യാപകമായി പൗരത്വ ഭേദഗതി നടപ്പിലാക്കുന്നത് പൗരന്മാര്‍ക്കെതിരെയുള്ള കടന്നാക്രമണമാണെന്നും ഇതിനെതിരെ പൊതു ബോധം ഉണ്ടാക്കുകയും ഭിന്നതകള്‍ മറന്ന് ഒന്നിക്കുകയും വേണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മതത്തിന്റെ പേരില്‍ പൗരത്വവും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയും നിഷേധിക്കപ്പെടുന്നതിനെതിരെ ചെറുത്തുനില്‍പ്പിന് എല്ലാവരും രംഗത്ത് വരണമെന്നും പൗരസഭ ആഹ്വാനം ചെയ്തു.

ഇമാം ഗസ്സാലി മദ്റസയില്‍ നടന്ന പരിപാടിയില്‍ നജീബ് മുസ്ലിയാര്‍ വാണിയമ്പലം അധ്യക്ഷത വഹിച്ചു. മുസ്തഫ കുന്നത്ത് വിഷയാവതരണം നടത്തി. മാമുക്കോയ ഒറ്റപ്പാലം ( കെ എം സി സി ), ബൈജു വിവേകാന്ദന്‍ (നവോദയ), സിദ്ധീഖുല്‍ അക്ബര്‍ (ഒ ഐ സി സി), റസാഖ് വാവൂര്‍ (എസ് ഐ സി ), സലിം മനക്കടവന്‍ (ഐ എഫ് എഫ് ), സാബു വെളിയം (യാമ്പു വിചാരവേദി), അനീസുദ്ദീന്‍ ചെറുകുളമ്പ് (ഗള്‍ഫ് മാധ്യമം), ഫയാസ് ( കെ സി എഫ് ), അബ്ദുറഹ്മാന്‍ മയ്യില്‍ (ആര്‍ എസ് സി) പ്രസംഗിച്ചു. ഐ സി എഫ് യാമ്പു സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹക്കീം പൊന്മള സ്വാഗതവും ഫൈസല്‍ വാഴക്കാട് നന്ദിയും പറഞ്ഞു.