Connect with us

International

ഫിലിപ്പൈന്‍സില്‍ വൈന്‍ ദുരന്തം: എട്ടുപേര്‍ മരിച്ചു; മുന്നൂറോളം പേര്‍ ആശുപത്രിയില്‍

Published

|

Last Updated

മനില | ഫിലിപ്പൈന്‍സില്‍ നാളികേരത്തില്‍ നിന്ന് നിര്‍മിച്ച നാടന്‍ വൈന്‍ കഴിച്ച എട്ടുപേര്‍ മരിച്ചു. അസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്നൂറോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒമ്പതു പേരുടെ നില ഗുരുതരമാണ്. വൈനില്‍ ആല്‍ക്കഹോളിന്റെ അംശം കൂടിയതാണ് ദുരന്തത്തിനിടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

തലസ്ഥാനമായ മനിലക്ക് വടക്കുകിഴക്കുള്ള ലാഗുന പ്രവിശ്യയിലെ റിസാല്‍ പട്ടണത്തില്‍ വാരാന്ത്യ ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയവരാണ് ദുരന്തത്തില്‍ പെട്ടത്. സംഭവത്തെ തുടര്‍ന്ന് റിസാലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ വൈന്‍ കഴിച്ച് പത്തുപേര്‍ മരിച്ചിരുന്നു.