Connect with us

National

ഝാര്‍ഖണ്ഡില്‍ ബി ജെ പിയുടെ ഒരു സിറ്റിംഗ് സീറ്റ് പിടിച്ച് ഇടത് പാര്‍ട്ടി

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ഒരു സിറ്റിംഗ് മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിക്ക് അട്ടിമറി വിജയം. സി പി ഐ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ലിബറേഷന്‍ സ്ഥാനാര്‍ഥി വിനോദ് കുമാര്‍ സിംഗാണ് ബഗോദര്‍ മണ്ഡലത്തില്‍ വിജയം കൊയ്തത്. ബി ജെ പിയുടെ സിറ്റിംഗ് എം എല്‍ എ നാഗേന്ദ്ര മാഹ്‌തോയാണ് വിനോദ് കുമാര്‍ സിംഗ് വീഴ്ത്തിയത്.

വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍ പിന്നിലായിരുന്ന വിനോദ് കുമാര്‍ അവസാന റൗണ്ടുകളിലാണ് ലീഡ് പിടിച്ചത്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹം രണ്ടായിരത്തോളം വോട്ടിന് ജയിച്ചതായാണ് വിവരം. 2014 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നാഗേന്ദ്ര മാഹ്‌തോ 4399 വോട്ടിനായിരുന്നു ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

33 വയസ് മാത്രമുള്ള യുവാവ വിനോദ് കമാുര്‍ സിംഗ് താന ജില്ലക്കാരനണ്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. ഒരൊറ്റ ക്രിമിനല്‍ കേസ് പോലും ഇദ്ദേഹത്തിന്റെ പേരിലില്ലെന്നതാണ് മറ്റൊരു സവിശേഷത. 2009 ലും 2014 ലും ബഗോദര്‍ മണ്ഡലത്തില്‍ നിന്ന് വിനോദ് കുമാര്‍ സിംഗ് ജനവിധി തേടിയിരുന്നു. എന്നാല്‍ തോല്‍വിയായിരുന്നു ഫലം. എന്നാല്‍ മൂന്നാമത്തെ ശ്രമത്തില്‍ ചെങ്കൊടി പാറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.