Connect with us

National

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയും ബി ജെ പി അധ്യക്ഷനും തോല്‍വിയിലേക്ക്

Published

|

Last Updated

റാഞ്ചി |  ഝാര്‍ഖണ്ഡില്‍ ഭരണം നഷ്ടപ്പെടുന്നതിനൊപ്പം ബി ജെ പിയെ ഞെട്ടിച്ച് പ്രമുഖര്‍ തോല്‍വിയിലേക്ക്. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ നിലവിലെ ബി ജെ പി മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ രഘുബര്‍ദാസ്, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ എന്നവര്‍ തോല്‍വിയിലേക്ക് നീങ്ങുകയാണ്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി രഘുബര്‍ദാസ് 3000ത്തോളം വോട്ടുകള്‍ക്ക് പിന്നിലാണ്. ബി ജെ പിയുടെ വിമത സ്ഥാനാര്‍ഥിയായ സരയൂ റായിയാണ് മുഖ്യമന്ത്രിയെ പിന്നിലാക്കി മുന്നേറുന്നത്. നേരത്തെ രഘുബര്‍ദാസ് മന്ത്രിസഭയിലുണ്ടായിരുന്ന സരയൂ നാദ് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിവിട്ട് സ്വതന്ത്രനായി മത്സരിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും. എന്നാല്‍ അവസാന ഘട്ടത്തിലേക്കെത്തിയപ്പോള്‍ സരയു റായ് മുന്നേറുകയായിരുന്നു.

ചക്രധര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ബി ജെ പി പ്രസിഡന്റ് ലക്ഷ്മണ്‍ ഗിലുവ 8000ത്തോളം വോട്ടുകള്‍ക്ക് പിന്നിലാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ശശിബ്ഹുസന്‍ സമദാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

Latest