Connect with us

National

ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപ്പിടിത്തം: ഒമ്പത് മരണം

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും. പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒറ്റ ഗോവണി മാത്രം ഉണ്ടായിരുന്ന കെട്ടിടത്തിനാണ് പുലര്‍ച്ചെയോടെ തീപ്പിടിത്തമുണ്ടായത്. അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല.

പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്കും സമീപത്തെ മറ്റ് ആശുപത്രികളിലേക്കും കൊണ്ടുപോയി.
ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലുണ്ടായ തീപ്പിടിത്തത്തില്‍ 43 പേര്‍ മരണപ്പെട്ടിരുന്നു.

Latest