Connect with us

National

മോദി പറയുന്നത് പച്ചക്കള്ളം; തെറ്റ് തിരുത്താന്‍ തയ്യാറാകണം- എ കെ ആന്റണി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് പച്ചക്കള്ളങ്ങളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. പൗരത്വ നിയമ വിഷയത്തില്‍ തെറ്റുതിരുത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ആന്റണി പറഞ്ഞു. പ്രധാനമന്ത്രി ഇന്ന് നടത്തിയ പ്രസംഗം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെയല്ല, രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും ആന്റണി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചും പൗരത്വ രജിസ്റ്ററിനെക്കുറിച്ചും പ്രതിപക്ഷം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതല്ല. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ലെന്നും ബി ജെ പി റാലിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.