Connect with us

Gulf

മുഹമ്മദ് ബിന്‍ സായിദ്-ഖലീഫ ബിന്‍ സായിദ് കൂടിക്കാഴ്ച

Published

|

Last Updated

അബൂദബി | അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുവുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ സന്ദര്‍ശിച്ചു. പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിലെ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ മന്ത്രി അഹമ്മദ് ജുമ അല്‍ സാബി കൂടിക്കാഴ്ചയുടെ വീഡിയോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. വീഡിയോയില്‍ രണ്ട് നേതാക്കളും മറ്റൊരു ഉദ്യോഗസ്ഥനും മജ്ലിസിനുള്ളില്‍ ചില നിമിഷങ്ങള്‍ പങ്കിടുന്നതായി കാണാം.

കഴിഞ്ഞ മാസം യു എ ഇയിലെ സുപ്രീം കൗണ്‍സില്‍ ശൈഖ് ഖലീഫയെ അഞ്ചു വര്‍ഷത്തേക്ക് രാജ്യത്തിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. ഇത് നാലാം തവണയാണ് ശൈഖ് ഖലീഫ പ്രസിഡന്റാകുന്നത്. 2004 നവംബര്‍ മൂന്നിനാണ് സുപ്രീം കൗണ്‍സില്‍ അദ്ദേഹത്തെ ആദ്യമായി പ്രസിഡന്റായി തിരഞ്ഞെടുത്തത്.

---- facebook comment plugin here -----

Latest