Connect with us

Gulf

കൈയിലെ പരുക്ക് ചികിത്സിച്ച ഡോക്ടര്‍ക്ക് നന്ദി; സാമൂഹിക മാധ്യമങ്ങളില്‍ നടന്‍ മോഹന്‍ലാലിന്റെ പോസ്റ്റ്

Published

|

Last Updated

അബൂദബി | കൈയിലെ പരുക്കിന് വിദഗ്ദ ചികിത്സ നല്‍കിയ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു ചലച്ചിത്രതാരം മോഹന്‍ലാല്‍. ദുബൈ ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ഫോര്‍ അഡ്വാന്‍സ്ഡ് സര്‍ജറിയിലെ സര്‍ജന്‍ ഡോ. ഭുവനേശ്വര്‍ മച്ചാനിക്കാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ നന്ദി പറഞ്ഞത്. ഡോക്ടര്‍ക്ക് ഒപ്പമുള്ള ഫോട്ടോ സഹിതമാണ് കുറിപ്പ്.

“താങ്കളുടെ വൈദഗ്ധ്യത്തിലൂടെ എന്റെ കൈ പരിചരിച്ചതിന് ഡോക്ടര്‍ ഭുവനേശ്വര്‍ മച്ചാനിക്ക് നന്ദിയെന്നാണ്” ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും ഔദ്യോഗിക പേജുകളില്‍ മോഹന്‍ലാല്‍ കുറിച്ചത്.
യുവ സംരംഭകനായ ഡോ. ഷംഷീര്‍ വയലിലിന്റെ വി പി എസ് ഹെല്‍ത്ത്‌കെയറിനു കീഴിലെ പ്രമുഖ ആശുപത്രിയാണ് ദുബൈയിലെ ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ഫോര്‍ അഡ്വാന്‍സ്ഡ് സര്‍ജറി. രണ്ടര പതിറ്റാണ്ടിലധികം അനുഭവസമ്പത്തുള്ള അസ്ഥിരോഗ വിദഗ്ധനാണ് മോഹന്‍ലാലിനെ ചികിത്സിച്ച ഡോ. ഭുവനേശ്വര്‍ മച്ചാനി. ഏറെക്കാലം ബ്രിട്ടനില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം അവിടെ നിന്നാണ് ബുര്‍ജീല്‍ ആശുപത്രിയില്‍ സര്‍ജനായെത്തിയത്.

---- facebook comment plugin here -----

Latest