Connect with us

International

പൗരന്മാർ സുരക്ഷിതത്വം അനുഭവിക്കുമ്പോൾ രാഷ്ട്ര വളർച്ച ത്വരിതപ്പെടും: കാന്തപുരം

Published

|

Last Updated

ക്വലാലംപൂർ | ഓരോ രാജ്യത്തെയും പൗരന്മാർ പൂർണ സുരക്ഷിതത്വം അനുഭവിക്കുമ്പോൾ രാഷ്ട്രങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ച ത്വരിതപ്പെടുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന്റെ നേതൃത്വത്തിൽ ക്വലാലംപൂരിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മുസ്‌ലിം സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളന ശേഷം മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി. മുസ്‌ലിം രാജ്യങ്ങളിലെ വിവിധ പ്രശ്‌നങ്ങളെ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും, അവ പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾക്ക് സമ്മേളനം രൂപം നൽകുകയും ചെയ്തു. 52 രാഷ്ട്രങ്ങളിൽ നിന്നുള്ള 250 രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പണ്ഡിതരും സംബന്ധിച്ചു. മർകസ് നോളജ് സിറ്റി ഡയറക്‌ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയും സമ്മേളനത്തിൽ സംബന്ധിച്ചു.

Latest