Connect with us

Gulf

ബി എ മഹ്മൂദിന് ഗോള്‍ഡന്‍ കാര്‍ഡ്

Published

|

Last Updated

അബൂദബി | പ്രവാസികള്‍ക്ക് യു എ ഇയില്‍ സ്ഥിരതാമസാനുമതി നല്‍കുന്ന ഗോള്‍ഡന്‍ കാര്‍ഡ് എ എം ടി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ ബി എ മഹ്മൂദിന് ലഭിച്ചു. കാസര്‍കോട് ബങ്കര സ്വദേശിയാണ്. നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എന്‍ജിനീയറിംഗ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമാണ് യു എ ഇയില്‍ ഗോള്‍ഡന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുക. യു എ ഇയിലെ രണ്ട് അന്താരാഷ്ട്ര സ്‌കൂളുകളുടെയും ഇന്ത്യന്‍ ഐ ടി ഔട്ട് സോര്‍ട്ടിംഗ് കമ്പനിയുടെയും ഡയറക്ടറാണ് ബി എ മഹ്മൂദ്.

3,000 ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഫോറമായ ഐ സി എ ഐ ദുബൈ ചാപ്റ്റര്‍ എന്‍ പി ഐ ഒയുടെ ചെയര്‍മാനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കാസര്‍കോട് ജില്ലയിലെ പ്രവാസികളുടെ സംഘടനയായ കെ ഇ എസ് ഇ എഫിന്റെ ചെയര്‍മാനാണ്. സാമൂഹിക സാമ്പത്തിക മേഖലകളിലെ സ്തു്ത്യര്‍ഹ സേവനത്തിന് നിരവധി ബഹുമതികളും അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കുടുംബത്തിനും ബിസിനസിനും നല്‍കിയ സമഗ്ര സഹകരണത്തിനും പിന്തുണക്കും യു എ ഇ സര്‍ക്കാരിനും എമിഗ്രേഷന്‍ വകുപ്പിനും ബി എ മഹ്മൂദ് നന്ദിയറിയിച്ചു.

Latest