Connect with us

National

തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എന്‍ ഡി എ സര്‍ക്കാര്‍ രക്ഷിച്ചു: മോദി

Published

|

Last Updated

ന്യൂഡല്‍ഹി | തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് വര്‍ഷം മുന്‍പ് ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നുഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. ബിജെപി സര്‍ക്കാര്‍ സാമ്പത്തിക രംഗം ഭദ്രമാക്കി എന്നും അദ്ദേഹം പറഞ്ഞു.

താറുമാറായി കിടന്ന സമ്പദ്ഘടനയെ ചിട്ടപ്പെടുത്താനുള്ള ശ്രമമാണ് എന്‍ഡിഎ നടത്തിയത്.സമ്പദ് ഘടനയെ അച്ചടക്കത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അത്. കര്‍ഷകരേയും തൊഴിലാളികളേയും വ്യവസായികളേയും കേള്‍ക്കുന്ന സര്‍ക്കാറാണിതെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 4.5 ശതമാനം മാത്രമായിരുന്നു കഴിഞ്ഞ പാദം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക്.അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സിന്റെ നൂറാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

പൂര്‍ണമായി സുസ്ഥിരത കൈവരിച്ചെന്ന് അവകാശപ്പെടുന്നില്ല. ഇനിയും ഒട്ടേറെ മുന്നോട്ടു പോകാനുണ്ട്. നികുതിഘടനയില്‍ സുതാര്യതയും കാര്യക്ഷമതയും നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങുന്നതെന്നും മോദി പറഞ്ഞു.

Latest