Connect with us

Kerala

കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല: കെ സി വേണുഗോപാല്‍

Published

|

Last Updated

ആലപ്പുഴ | മഹാരാഷ്ട്ര ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇന്ത്യയില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്.ജനവിരുദ്ധ നയങ്ങളെ സമാധാനപരമായ സമരങ്ങളിലൂടെ പരാജയപ്പെടുത്തിയ രാജ്യമാണിതെന്നു കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കണം. യോജിക്കാവുന്ന എല്ലാവരുമായും ചേര്‍ന്നു പ്രക്ഷോഭം ശക്തമാക്കും. കേരളത്തില്‍ യോജിച്ച പ്രക്ഷോഭം നടത്തുമോ എന്നു കെപിസിസി പ്രസിഡന്റാണു പറയേണ്ടത്.

വെടിവെപ്പ് നടത്തേണ്ട ആവശ്യം മംഗളുരുവില്‍ ഉണ്ടായിരുന്നില്ല. സംഭവം സിറ്റിങ് ജഡ്ജി അന്വേഷിക്കണം. സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതുന്ന മോദിയും അമിത്ഷായും മൂഢസ്വര്‍ഗത്തിലാണ്. അക്രമങ്ങളുണ്ടായാല്‍ നടപടിയെടുക്കണം. അല്ലാതെ നിരപരാധികളായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിയുന്നത് അംഗീകരിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

Latest