Connect with us

National

മംഗളുരുവിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികളെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

Published

|

Last Updated

മംഗളൂരു | മംഗളൂരുവിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികളെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. കേരളത്തില്‍ നിന്ന് വന്നവരാണ് അക്രമത്തിന് പിന്നിലെന്നും പോലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിച്ചെന്നും ബസവരാജ് ബൊമ്മൈ ഡല്‍ഹിയില്‍ ആരോപിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെയാണ് പോലീസ് വെടിവെച്ചത്. അക്രമികളെ കര്‍ശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

മംഗളൂരുവില്‍ ഇന്നലെയുണ്ടായ പോലീസ് വെടിവയ്പില്‍ പരുക്കേറ്റ നൗഷീന്‍, ജലീല്‍ എന്നിവരാണ് മരിച്ചത്. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പോലീസ് വെടിവെപ്പ് നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം

Latest