Connect with us

National

മുശര്‍റഫിന്റെ മൃതദേഹം തെരുവില്‍ വലിച്ചിഴച്ച് കെട്ടിതൂക്കണമെന്ന് പാക് കോടതി

Published

|

Last Updated

ഇസ്ലാബാദ് |  ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുശര്‍റഫ് മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ മൃതദേഹത്തോട് ക്രൂരമായി പെരുമാറണമെന്ന തരത്തില്‍ പാക്കിസ്ഥാന്‍ കോടതിയുടെ അസാധാരണ നിര്‍ദേശം. ചികിത്സയില്‍ കഴിയുന്ന മുശര്‍റഫിനെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് നിയമപാലകരോട് വിചാരണ കോടതി നിര്‍ദേശിച്ചു. അഥവാ പിടിയിലാകുന്നതിന് മുമ്പ് മുശര്‍റഫ് മരണപ്പെടുകയാണെങ്കില്‍ ഇസ്ലാമാബാദിലെ ഡിചൗക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനും മൂന്ന് ദിവസത്തേക്ക് മൃതദേഹം കെട്ടിത്തൂക്കാനുമായിരുന്നു നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ധര്‍ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുശര്‍റഫിന് പെഷവാറിലെ വിചാരണ കോടതി വധശിക്ഷ വിധിച്ചത്. 2007ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ശിക്ഷ പ്രഖ്യാപിച്ചത്. എന്നാല്‍ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുശര്‍റഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുശര്‍റഫിന്റെ ഹരജി.

 

Latest