Connect with us

Ongoing News

ബ്രെഡ് പൊക്കവട

രുചികരവും ചെലവു കുറഞ്ഞതും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ പലഹാരമാണ് ബ്രെഡ് പൊക്കുവട.

ചേരുവകൾ

1. ബ്രെഡ് 4
2. സവാള 1
3. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് 1 സ്പൂൺ
4. കടലപ്പൊടി 1/2 കപ്പ്
5. മൈദ 3 സ്പൂൺ
6. പച്ചമുളക് 2 എണ്ണം
7. ചപ്പ് കറിവേപ്പില ആവശ്യത്തിന്
8. ഉപ്പ് പാകത്തിന്
9. മഞ്ഞൾപ്പൊടി 1/2 സ്പൂൺ
10. മുളക്പൊടി 1 സ്പൂൺ
11. വെള്ളം.

തയ്യാറാക്കുന്നത്

ആദ്യം നാല് സ്ലൈഡ്സ് ബ്രെഡെടുത്ത് മിക്‌സിയിൽ പൊടിച്ചെടുക്കുക. തുടർന്ന് ഒരു പാത്രത്തിലേക്കു മാറ്റി അതിലേക് ഒരു സവാള പൊടിയായി അരിഞ്ഞു ചേർക്കുക. പിന്നെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചപ്പ്, കറിവേപ്പില, ഉപ്പ് പാകത്തിന്, മഞ്ഞൾപ്പൊടി, മുളക് പൊടി എല്ലാം ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് കടലപ്പൊടിയും മൈദയും ഇട്ട് പകത്തിന് വെള്ളം ചേർത്ത് (മാവ് നല്ലവണ്ണം ലൂസാക്കരുത് ) മിക്‌സ് ചെയ്‌തെടുക്കുക. എന്നിട്ട് തിളച്ച എണ്ണയിലോട്ട് കുറേശെ ഒരു സ്പൂൺ കൊണ്ട് മാവ് ഇട്ട് കൊടുക്കുക. അങ്ങിനെ മുഴുവനായും പൊരിച്ചെടുക്കുക. അപ്പോൾ നമ്മുടെ സൂപ്പർ ടേസ്റ്റിയായ ബ്രെഡ് പൊക്കുവട റെഡി.

Latest