Connect with us

Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

Published

|

Last Updated

വയനാട് | സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ് സി സി സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി മാനന്തവാടി മുന്‍സിഫ് കോടതി താത്ക്കാലികമായി മരവിപ്പിച്ചു. പുറത്താക്കിയ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ലൂസി എന്ന ഗ്രൂപ്പ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.

സഭയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങളള്‍ക്കും വിരുദ്ധമായുള്ള ജീവിത ശൈലിയാണ് ലൂസി കളപ്പുരയുടെതെന്ന് ആരോപിച്ചാണ് അവരെ എഫ് സി സി പുറത്താക്കിയത്. ഇതിനെതിരെ ലൂസി വത്തിക്കാന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ലൂസിക്കു വേണ്ടി കോടതിയില്‍ ഹരജി നല്‍കാന്‍ ജസ്റ്റിസ് ഫോര്‍ ലൂസി എന്ന ഗ്രൂപ്പ് തീരുമാനിച്ചത്.

Latest