Connect with us

Malappuram

`രീഹുസ്സ്വബാ' അറബിക് കാമ്പയിൻ സമാപിച്ചു

Published

|

Last Updated

പൊന്നാനി | ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർഥി കൂട്ടായ്മ മിസ്ബാഹുൽ ഹുദാ സ്റ്റുഡന്റ്സ് അസോസിയേഷൻ (എം.എച്ച്.എസ്) സംഘടിപ്പിച്ച രീഹുസ്വബാ അറബിക് കാമ്പയിന് ഉജ്ജ്വല സമാപനം. ഒരാഴ്ച നീണ്ടു നിന്ന മത്സര പരിപാടികളുടെ സമാപന സംഗമം സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി പൊന്നാനി തങ്ങൾ ഉദ്ഘാടനം ചെയ്തു.

അബ്ദുല്ല ബാഖവി ഇയ്യാട് അധ്യക്ഷത വഹിച്ചു. അബ്ദുസ്വമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ സംബന്ധിച്ചു.

Latest