Connect with us

National

പ്രതിഷേധം കത്തുന്നു; മംഗളൂരുവില്‍ നിരോധനാജ്ഞ

Published

|

Last Updated

മംഗളൂരു | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി പടരുന്നതിനിടെ മംഗളൂരുവില്‍ നിരോധനാജ്ഞ. ഇന്ന് രാത്രി ഒമ്പതു മുതല്‍ വെള്ളിയാഴ്ച രാത്രി 12 വരെയാണ് മംഗളൂരു പോലീസ് കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലും സമരം ശക്തമായി തുടരുന്നതിനിടെയാണ് മംഗളൂരുവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

നേരത്തെ, മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ മക്കള്‍ നീതി മയ്യം നേതാവും ചലച്ചിത്ര താരവുമായ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് കാമ്പസിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്ന് പോലീസ് പറഞ്ഞു.

Latest