Connect with us

Kerala

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം; പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷം

Published

|

Last Updated

പാലക്കാട് | പൗരത്വ നിയമഭേദഗതിയെ എതിര്‍ത്ത് പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം പ്രമേയം കൊണ്ടുവന്നതിനെത്തുടര്‍ന്ന് സംഘര്‍ഷം. പ്രമേയം പാസ്സാക്കുന്നതിനെച്ചൊല്ലി യോഗത്തില്‍ ബിജെപി – സിപിഎം അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. സിപിഎം പ്രമേയത്തെ അനുകൂലിച്ച് യുഡിഎഫ് അംഗങ്ങളും രംഗത്തെത്തി. എന്നാല്‍ ബിജെപി അംഗങ്ങള്‍ പ്രമേയത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചാതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ഒരു കാരണവശാലും പ്രമേയം പാസ്സാക്കാന്‍ അനുമതി നല്‍കാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് പ്രതിഷേധം തുടങ്ങി. സിപിഎം, യുഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സണിന്റെ ചേംബറിലേക്ക് ഇരച്ച് കയറി ബഹളം വെക്കുകയും അവരെ ഉപരോധിക്കുകയും ചെയ്തു. ഇത് തടയാന്‍ ബിജെപി അംഗങ്ങളുമെത്തിയതോടെയാണ് സംഭവം ഏറ്റ്മുട്ടലിലേക്ക് മാറിയത്. 52 അംഗങ്ങളാണ് നഗരസഭയിലുള്ളത്. ഇതില്‍ 24 പേരാണ് ബിജെപി അംഗങ്ങള്‍. ബാക്കിയെല്ലാവരും സിപിഎം, കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവരുടെ അംഗങ്ങളാണ്. പ്രതിപക്ഷത്തിന്റെ ആകെ അംഗബലം 28 ആയിരുന്നു. മറ്റ് പാര്‍ട്ടികള്‍ പിന്തുണച്ചെങ്കില്‍ സിപിഎമ്മിന്റെ പ്രമേയം പാസ്സാകേണ്ടിയിരുന്നതാണ്. ഇത് പാസ്സാകുന്നതിനെ എതിര്‍ത്ത ബിജെപി അംഗങ്ങള്‍ പ്രമേയം വലിച്ചു കീറി.

Latest