പൗരത്വ ഭേദഗതി കേരളത്തിൽ നടപ്പാക്കുമെന്ന് ആരും കരുതേണ്ട: ആവർത്തിച്ച് മുഖ്യമന്ത്രി

നിയമത്തിന്റെ ബലത്തിൽ എന്തുമാകാമെന്ന ഹുങ്ക് ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Posted on: December 14, 2019 5:41 pm | Last updated: December 15, 2019 at 11:12 am

തൃശൂർ | പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കുമെന്ന് ആരും കരുതേണ്ടതില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിന്റെ ബലത്തിൽ എന്തുമാകാമെന്ന ഹുങ്ക് ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ 55ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം കെ എം ബഷീർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷത ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. അത് തകർക്കുവാൻ ഉള്ള ശ്രമങ്ങളെ തിരിച്ചറിയണം. അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കി ആളുകളെ വർഗീയമായി വേർതിരിക്കുവാനാണ് ചിലർ ശ്രമിക്കുന്നത്. ഇതിനെ ഭരണഘടന നില നിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വരും ശക്തമായി എതിർക്കണം.   ഇവിടെ ഒരു പൗരത്വ ബില്ലിന്റെ ആവശ്യകത എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. സമ്മേളനത്തിൽ മന്ത്രി വി എസ് സുനിൽകമാർ അധ്യക്ഷത വഹിച്ചു.